മാറഞ്ചേരി ഹരിത കർമ്മസേനയ്ക്ക് ഇലക്ട്രിക് വാഹനം നൽകി

Written by Taniniram1

Published on:

മാറഞ്ചേരി: അജൈവ മാലിന്യശേഖരണം സുഗമമാക്കാൻ ഹരിത കർമ്മസേനയ്ക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഇലക്ട്രിക് വാഹനം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ വാഹനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ 517,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡന്റ് അബ്ദു‌ൾ അസീസ്, മെമ്പർമാരായ ഹിളർ കാഞ്ഞിരമുക്ക്, നിഷാദ് അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി സജു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു . ഐആർടിസി അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയവീട്ടിൽ നന്ദിയും പറഞ്ഞു.

Leave a Comment