യുവതി സഹോദരിയുടെ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

Written by Taniniram Desk

Published on:

തിരുവനന്തപുരം: മാനസിക അസ്വസ്ഥതയുള്ള സ്ത്രീ സഹോദരിയുടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. വെള്ളനാട് ഉറിയാക്കോടാണ് സംഭവം. ഒരു വയസ്സ് പ്രായമുള്ള അനന്തുവാണ് മരിച്ചത്. മാനസിക അസ്വസ്ഥതയുള്ള മഞ്ജു എന്ന യുവതിയാണ് സഹോദരി സിന്ധുവിൻ്റെ മൂന്നാമത്തെ മകനായ അനന്തുവിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്.

സംഭവത്തിനു ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിളപ്പിൽശാല പോലീസും എത്തി കുട്ടിയെ വെള്ളനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

See also  കിണറ്റിൽ അസ്ഥികൂടം, പുറകേ പാമ്പ്; പിന്നാലെ തെളിവുകളും

Related News

Related News

Leave a Comment