Saturday, April 5, 2025

അമിർഖാന്റെ മകൾ ഇറ വിവാഹിതയായി

Must read

- Advertisement -

മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. നടന്റെ ഫിറ്റ്നസ് ​ട്രെയിനറായിരുന്ന നൂപുർ ശിഖാരെയാണ് വരൻ. ബാ​ന്ദ്രയിലെ താജ് ലാൻഡ്സ് എൻഡിൽ നടന്ന ചടങ്ങിൽ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഇറയും നൂപുറും വിവാഹ രേഖകളിൽ ഒപ്പുവെക്കുന്ന ചിത്രങ്ങൾ ആമിറിന്റെ പി.ആർ ടീമായ ‘സ്പൈസി’ന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. വധൂവരന്മാർ ഒപ്പുചാർത്തുന്ന ചടങ്ങിൽ പിന്നിലായി ആമിറും മുൻഭാര്യ റീനാദത്തയും ഉണ്ടായിരുന്നു. റീനാദത്തയിൽ ആമിറിനുണ്ടായ മകളാണ് ഇറ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനിയും ഉൾപെടെയുള്ള പ്രമുഖ അതിഥികൾ വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. ആമിറും മുൻഭാര്യ കിരൺ റാവുവും ചേർന്നാണ് അംബാനിമാരെ വിവാഹവേദിയിലേക്ക് സ്വീകരിച്ചത്.

വേറിട്ട രീതിയിലായിരുന്നു വിവാഹ ചടങ്ങിലേക്ക് വരനും കൂട്ടരുമെത്തിയത്. ഫിറ്റ്നസ് ട്രെയിനറായ നൂപുർ പരമ്പരാഗത ആചാരങ്ങൾക്കു പകരം, സാന്റാ ക്രൂസിൽനിന്ന് ബാന്ദ്രയിലെ വേദിയിലേക്ക് എട്ടുകിലോമീറ്റർ ഓടിയാണ് എത്തിയത്. നൂപുറിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. മരുമകനെ ഗാഢമായി ആശ്ലേഷിച്ചാണ് ആമിർ വിവാഹ വേദിയിലേക്ക് സ്വീകരിച്ചത്.

നൂപുറും ഇറയും കോവിഡ്19 ലോക്ഡൗൺ കാലത്താണ് കണ്ടുമുട്ടിയത്. ആമിറും ഇറയും ഒന്നിച്ചായിരുന്നു താമസം. പിതാവിന്റെ ഫിറ്റ്നസ് ട്രെയിനറായെത്തിയ നൂപുറുമായി ഇറ പ്രണയത്തിലാവുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ നവംബറിലായിരുന്നു വിവാഹ നിശ്ചയം. ജനുവരി എട്ടിന് ഉദയ്പൂരിൽ വമ്പൻ വിവാഹാഘോഷം നടക്കും. ബോളിവുഡ് താരഗണങ്ങളടക്കം പ​ങ്കെടുക്കുന്നതായിരിക്കും റിസപ്ഷൻ. നവദമ്പതികളും കുടുംബങ്ങളും ഇതിനായി ഉദയ്പൂരിലേക്ക് തിരിക്കും.

See also  അങ്ങനെ ജാനുവും റാമും ഒന്നിക്കുകയാണ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article