സുരേഷ് ഗോപിയ്ക്ക് എതിരായ ആരോപണം നേരറിയാൻ സിബിഐ ?

Written by Taniniram Desk

Updated on:

എസ്.ബി.മധു

ഗൂഢാലോചന: അന്വേഷണം മാധ്യമ പ്രവർത്തകനെ കേന്ദ്രീകരിച്ച്..

ചലച്ചിത്രതാരവും ബി.ജെ.പിയുടെ തൃശ്ശൂർ സ്ഥാനാർത്ഥിയും മുൻ എം.പിയുമായിരുന്ന സുരേഷ് ഗോപിയ്ക്ക് നേരെ ഉയർന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചേക്കുമെന്ന് സൂചന.

കോഴിക്കോട്ടെ ഹോട്ടലിൽ മാധ്യമ പ്രവർത്തകരോട് സംസാരിയ്ക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സംഭവത്തിലെ പരാതിക്കാരിയായ മാധ്യമ പ്രവർത്തകയെ ഉടൻ തന്നെ സുരേഷ് ഗോപി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോണെടുത്തില്ല. തൻ്റെ മകളെപ്പോലെയാണ് കണ്ടതെന്നും ഒരഛ്ചനെപ്പോലെ മാപ്പ് പറയുന്നുവെന്നും മാധ്യമങ്ങളോടു പറഞ്ഞു. പിന്നീട് ഫെയ്സ് ബുക്കിലൂടെയും മാപ്പ് പറഞ്ഞു. നേരത്തെ കേന്ദ്ര സർക്കാരിൻ്റെ നടപടി നേരിട്ട ഒരു മാധ്യമത്തിലെ റിപ്പോർട്ടറാണ് യുവതി. സുരേഷ് ഗോപിയുടെ മാപ്പോടെ വിഷയം കെട്ടടങ്ങിയതാണ് എന്നാൽ മാധ്യമ പ്രവർത്തകരുടെ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ. ” ഇക്കാര്യത്തിൽ ആരും ഒന്നും ചെയ്യുന്നില്ലേ ? എന്ന ചോദ്യം ഉന്നയിച്ചിരുന്നു.

പിന്നീടാണ് വിഷയം കേസും വിവാദങ്ങളും സൃഷ്ടിച്ചത്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പേലീസ് കേസെടുത്തു. എന്നാൽ ഈ മാധ്യമ പ്രവർത്തകൻ ഇടപെട്ടതോടെ പെട്ടെന്ന് തന്നെ കേസ് മറ്റൊരു വഴിത്തിരിവിലായി .ഇതോടെയാണ് സുരേഷ് ഗോപിയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത് എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. എന്നാൽ ബി.ജെ.പിയുടെ സ്റ്റാർ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ.1,4) വകുപ്പുകൾ പ്രകാരം ശരീരത്തിൽ സ്പർശിച്ചതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തത് ആർ.എസ്.എസ് കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണ് ഏറ്റെടുത്തിരിയ്ക്കുന്നത്. ഈ സംഭവം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ഗ്രൂപ്പിലെ സംഭാഷണങ്ങളുടെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ച് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയത്തിന് കൈമാറി. സംഭവങ്ങളുടെ വിശദവിവരം ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനിൽ നിന്നും ശേഖരിച്ചാണ് കേന്ദ്ര ഉദ്യോഗസ്ഥൻ മടങ്ങിയത്. സുരേഷ് ഗോപി ബി.ജെ.പിയുടെ വെറും ഒരു രാഷ്ട്രീയ
നേതാവല്ല .മുൻ രാജ്യസഭാ എം.പിയും കൂടിയാണ്. ഇതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.

എന്തായാലും ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചാലുടൻ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഗൂഢാലോചന സംബന്ധിച്ച് അന്വേണമുണ്ടാകുമെന്നാണ് വിവരം.

See also  സുരേഷ് ഗോപി ചിത്രം വരാഹത്തിൽ ഗൗതം വാസുദേവ് മേനോൻ

Related News

Related News

Leave a Comment