തൃശൂർ: ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്ന് എത്തിയത് പ്രമുഖരായ വനിതകൾ. വിവിധ മേഖലകളിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച സ്ത്രീരത്‌നങ്ങളാണ് പ്രധാനമന്ത്രിക്കൊപ്പം തേക്കിൻകാട്ട് മൈതാനത്തിലെ വേദി പങ്കിടാനായി എത്തിയത്.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, നടി ശോഭന,
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, വ്യവസായി ബീന കണ്ണൻ, സാമൂഹ്യ പ്രവർത്തക സുനിൽ ടീച്ചർ, ഗായിക വൈക്കം വിജയലക്ഷ്മി, ക്ഷേമ പെൻഷനായി പിച്ചച്ചട്ടിയെടുത്ത മറിയകുട്ടി എന്നിവർ വേദിയിൽ സന്നിഹിതരായി.
സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ രണ്ടു ലക്ഷത്തിലധികം സ്ത്രീകളാണ് തേക്കിൻകാട് മൈതാനിയിൽ എത്തിയത്. അഗത്തിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇവിടെ നിന്നും ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂരിൽ എത്തി. തുടർന്ന് റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തേക്കിൻകാട് മൈതാനിയിൽ എത്തുക.