കേജ്‌രിവാളിന് ഇഡി നോട്ടീസ്

Written by Taniniram Desk

Published on:

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നത് തടയുക ബിജെപി ലക്‌ഷ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇഡി നോട്ടീസ് അയച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി. കെജരിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോവുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആംആദ്മി പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരായാല്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയാല്‍ ജനം ബിജെപിക്കെതിരെ തിരിയുമെന്നും ആംആദ്മി പറഞ്ഞു. കേജ്‌രിവാളിനെ പിന്തുണച്ച് ശിവസേനയും രംഗത്തെത്തി. അരവിന്ദ് കേജ്‌രിവാൾ ആരെയും ഭയക്കാത്ത നേതാവെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം, ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്‌രിവാളിനോട് ഇഡി ആവശ്യപ്പെടുന്നത്. നേരത്തെ നവംബര്‍ 2ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെജരിവാള്‍ ഇഡിയെ അറിയിച്ചിരുന്നു.

See also  നികേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്തു.

Leave a Comment