പുതുവർഷ സമ്മാനവുമായി ഇത്തിഹാദ്

Written by Taniniram Desk

Updated on:

കേരളത്തിലെ രണ്ടിടത്തേക്ക് യുഎഇയിൽ നിന്ന് സർവീസ് തുടങ്ങി

ദുബായ്: കോവിഡ് കാലത്ത് നിർത്തിവെച്ച കോഴിക്കോട്, തിരുവനന്തപുരം സെക്ടർ വിമാനങ്ങൾ പുനഃസ്ഥാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്. ഇതോടെ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആയി. ഉച്ചയ്ക്ക് 2.20ന് ആണ് കോഴിക്കോട്ടേക്കുള്ള വിമാനം അബുദാബിയിൽ നിന്ന് പുറപ്പെടുക. രാത്രി 7.55ന് കരിപ്പൂരിലെത്തും. രാത്രി 9.30ന് മടക്കയാത്ര യാത്ര പുറപ്പെടും. രാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. 8 ബിസിനസ് ക്ലാസ് ഉൾപ്പെടെ മൊത്തം 165 പേർക്ക് യാത്ര ചെയ്യാം.

പുലർച്ചെ 3.20ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കാണ് ഇത്തിഹാദ് എയർവേയ്‌സ് മറ്റൊരു സർവീസ് നടത്തുന്നത്. വിമാനം രാവിലെ 9ന് തിരുവനന്തപുരം ലാൻഡ് ചെയ്യും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയിൽ ഇറങ്ങും. 8 ബിസിനസ് ക്ലാസ് സീറ്റ് ഉൾപ്പെടെ 198 സീറ്റുകളുള്ള വിമാനമാണിത്. എല്ലാ ദിവസവും സർവീസ് ഉണ്ട്.

അബുദാബിയിൽ നിന്നാണ് സർവീസ് എങ്കിലും ദുബൈയിൽ നിന്നുള്ളവർക്കും ഈ സൗകര്യം പ്രയാസങ്ങളില്ലാതെ ഉപയോഗപ്പെടുത്താം. ദുബൈയിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിന്റെ സമയക്രമം അനുസരിച്ച് ബസുകൾ പുറപ്പെടും. ബസിന്റെ ടിക്കറ്റ് നിരക്കും ചേർത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത്തിഹാദ് രണ്ട് സർവീസ് തുടങ്ങിയതോടെ കേരളത്തിന് ദിവസേന 363 സീറ്റുകൾ അധികമായി ലഭിക്കും.

Related News

Related News

Leave a Comment