കശ്മീരിലെ ഈ ബിരുദധാരി വലിയ തിരക്കിലാണ്..

Written by Taniniram Desk

Published on:

ദീപാവലിക്കാണ് ഓരോ വീടുകളും മൺചിരാതുകൾ കൊണ്ട് സമ്പന്നമാകുന്നത്. അതുകൊണ്ടു തന്നെ മൺചിരാതുകൾ നിർമ്മിക്കുന്ന വിഭാഗക്കാർക്ക് ഈ സമയം നല്ല തിരക്കുമായിരിക്കും. അങ്ങനെ കശ്മീരിലെ മുഹമ്മദ് ഉമറും തിരക്കിലാണ്.
ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് കൊമേഴ്‌സ് ബിരുദധാരി കൂടിയാണ് 29 കാരനായ മുഹമ്മദ് ഉമറിന്റെ മൺചിരാതുകളുടെ നിർമ്മാണ യുണിറ്റ്. വർഷങ്ങളായി കളിമൺ വിളക്കുകൾ നിർമിക്കുന്ന അദ്ദേഹത്തിന് ദീപാവലി സമയത്ത് ധാരാളം ഓർഡറുകൾ ലഭിക്കാറുണ്ട്. തന്റെ പിതാവിനൊപ്പമാണ് മൺചിരാതുകളുടെ നിർമ്മാണ യുണിറ്റ് ഉമർ മുന്നോട്ട് കൊണ്ടുപോകുന്നത്.

“ദീപാവലി അടുക്കുമ്പോൾ, നിരവധി ഉപഭോക്താക്കളുടെ ഓർഡറുകൾ ലഭിക്കും. എന്റെ പിതാവിനൊപ്പം, ഞാനും രാവും പകലും കർമനിരതനാകും. ഈ വർഷം ഞങ്ങൾക്ക് എക്കാലത്തെയും വലിയ ഓർഡറാണ് ലഭിച്ചത്. ഇരുപതിനായിരത്തലധികം ദീപാവലി വിളക്കുകളാണ് ഈ വർഷം ഞങ്ങൾ നിർമിച്ചത്”, ഉമർ പറഞ്ഞു.

കശ്മീർ താഴ്‌വരയിലെ മൺപാത്ര വ്യവസായത്തെക്കുറിച്ച് ഉമറിന് വലിയ സ്വപ്നങ്ങളുണ്ട്. അതിന് പുതുജീവൻ നൽകാനുള്ള ശ്രമത്തിലാണ് ഉമർ ഇപ്പോൾ. കൈകൊണ്ട് നിർമിക്കുന്ന കശ്മീരി മൺപാത്രങ്ങൾക്ക് ധാരാളം ഉപഭോക്താക്കളെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.

Related News

Related News

Leave a Comment