Thursday, April 3, 2025

റീജിയണല്‍ ക്യാൻസര്‍ സെൻ്ററില്‍ കരാറടിസ്ഥാനത്തില്‍ നിയമനം

Must read

- Advertisement -

തിരുവനന്തപുരം: റീജിയണല്‍ ക്യാൻസര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ബയോമെഡിക്കല്‍ എൻജിനീയറെ നിയമിക്കുന്നതിന് ജനുവരി 10ന് വാക്ക്-ഇൻ ഇന്റര്‍വ്യൂ നടത്തും.

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ സ്കോളര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍ എഡ്യുക്കേഷൻ ഡിപ്പാര്‍ട്ട്മെന്റ്, ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ കോഴ്സ് അല്ലെങ്കില്‍ ഡി.സി.എ അല്ലെങ്കില്‍ സി.ഒ.പി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി സഹിതം ജനുവരി 8 ന് വൈകിട്ട് 5 നകം director.mwd@gmail.com ല്‍ അയയ്ക്കണം.

See also  കുടുംബശ്രീ ജില്ലാ മിഷന്റെ തൃശ്ശൂർ ബ്ലോക്ക്തല തൊഴിൽമേള 26ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article