ഗുരുവായൂർ ഗസ്റ്റ് ഹൗസ് ഉടൻ നാടിന് സമർപ്പിക്കാനാവും: മന്ത്രി മുഹമ്മദ് റിയാസ്

Written by Taniniram1

Published on:

ഗുരുവായൂർ: ലോകത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ഗസ്റ്റ് ഹൗസ് ഉടൻ തന്നെ നാടിന് സമർപ്പിക്കാനാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗുരുവായൂർ കിഴക്കേ നടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഗസ്റ്റ് ഹൗസ് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 മുറികളും റസ്റ്റോറന്റും കോൺഫറൻസ് ഹാളും ഉൾപ്പെടെയുള്ള ഗസ്റ്റ് ഹൗസ് ഗുരുവായൂരിൽ ഏറെ അനിവാര്യമായതാണെന്നും നാടിന്റെ വികസനത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒട്ടേറെ പ്രതിസന്ധികൾ ഗസ്റ്റ് ഹൗസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. എല്ലാം പരിഹരിച്ച് ഇനിയുള്ള പ്രവർത്തികൾ എത്രയും പെട്ടെന്ന് തീർക്കും. ഫർണിച്ചറുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധനകാര്യ വകുപ്പുമായി ചർച്ച ചെയ്തു തീരുമാക്കും. അതിന് ശേഷം ഗസ്റ്റ് ഹൗസ് ഉടൻ നാടിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment