ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണം; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

Written by Taniniram Desk

Published on:

ദോഹ : ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ജനുവരി 12 ന് ഏഷ്യന്‍കപ്പിന് തുടക്കമാവുകയാണ്. അതുകൊണ്ട് തന്നെ പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങിയ ഞാഴറാഴ്ച മുതല്‍ ഫെബ്രുവരി 17 വരെ ഗതാഗത വിലക്ക് തുടരും.

ബൊളെവാഡിലും ചുറ്റുപാടിലുമുള്ള റോഡുകളിലാണ് ഗതാഗത വിലക്ക് തുടരുന്നത്. ഫോക്‌സ് ഹില്‍സ്, അല്‍ ജുമൈലിയ മുതല്‍ ലുസൈല്‍ ബൊളെവാഡ് വരെ വാഹനങ്ങള്‍ക്ക് കര്‍ശനമായി പ്രവേശനം അനുവദിക്കില്ല. എന്നാല്‍ ചുറ്റുഭാഗങ്ങളിലെ റോഡുകളില്‍ വാഹന ഗതാഗതം അനുവദിക്കും.

See also  വിദേശത്ത് എത്തിയ യുവാവിന് ലഭിച്ചത് സൈബര്‍ തട്ടിപ്പ് 'പണി'…

Leave a Comment