ഇമ്രാന്‍ ഖാന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശക പത്രിക തള്ളി

Written by Taniniram Desk

Published on:

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശക പത്രിക തള്ളി. പാകിസ്ഥാന്‍ തഹരീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവാണ് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാനെ കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിട്ടുണ്ട്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ പത്രിക തള്ളിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി കൂടിയായ പാകിസ്ഥാന്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി കുറ്റപ്പെടുത്തി. ഈ വര്‍ഷം ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

See also  കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരനെ 20 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി….

Related News

Related News

Leave a Comment