ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി മൂന്ന് മക്കളുമായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Written by Taniniram Desk

Published on:

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി മൂന്ന് മക്കളുമായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. 42 കാരനായ മംഗഭായ് വിജുദ എന്നയാളാണ് മക്കൾക്കൊപ്പം ജീവനൊടുക്കിയത്. ഞായറാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.

ബന്ധുവിനെ കൊന്ന കേസിൽ പ്രതിയായിരുന്നു മംഗാഭായ്. ജാമ്യത്തിലിറങ്ങിയ ഇയാൾ മൂന്ന് മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. ഭാവ്നഗറിൽ നിന്നും ഗാന്ധിധാമിലേക്ക് പോകുകയായിരുന്ന ട്രെയിനിനു മുന്നിലാണ് ചാടിയത്.

മംഗാഭായ്ക്കൊപ്പം മക്കളായ സോനം (17), രേഖ (21), ജിഗ്നേഷ് (19) എന്നിവരും തത്ക്ഷണം മരിച്ചു. ഭാവ്നഗറിലെ ഗധാഡ താലൂക്കിലെ നാനാ സഖ്പർ ഗ്രാമത്തിലുള്ളവരാണ് കുടുംബം.

See also  കുളത്തിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ക്വാറിയിൽ…

Leave a Comment