ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജേയ് മ്യങ്ങിന് കുത്തേറ്റു

Written by Taniniram Desk

Published on:

സോള്‍ : ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ നേതാവായ ലീ ജേയ് മ്യങ്ങിന് കുത്തേറ്റു. കഴുത്തിലാണ് കുത്തേറ്റത്. ബുസാന്‍ സന്ദര്‍ശനത്തിനിടെ വിമാനത്താവളത്തിവെച്ചാണ് ലീ ജെയ് മ്യങ്ങിന് കുത്തേറ്റതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴുത്തിന്റെ ഇടത് ഭാഗത്താണ് അക്രമി കുത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമിയെ കീഴ്‌പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ലീ ജേയ് മ്യങ്ങ് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ഓട്ടോഗ്രാഫിന് വേണ്ടിയെന്ന വ്യാജേന അക്രമി ലീയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ആയുധം കൊണ്ട് ആക്രമിച്ചത്. 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളത്തിലുള്ള മുറിവ് കഴുത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആക്രമണം ഉണ്ടാകുന്നതിന് തൊട്ട് മുമ്പ് ലി ജേ മ്യുങ്ങ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതടക്കമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുത്തേറ്റ് അദ്ദേഹം നിലത്ത് കിടക്കുന്നതും സഹായികള്‍ കഴുത്തില്‍ തൂവാല കൊണ്ട് അമര്‍ത്തിപ്പിടിക്കുന്നതുമായ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

https://twitter.com/theserenadong/status/1742009754044747848

Leave a Comment