മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

Written by Taniniram Desk

Published on:

യാത്ര ചെയ്യുമ്പോൾ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണം എന്ന എഡിജിപിയുടെ നിർദ്ദേശം വിമർശനങ്ങൾക്ക് കാരണമാകുന്നു . ഇപ്പോഴിതാ, ഇതിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിരിക്കുകയാണ് . ഏറെ പ്രശസ്തമായ മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിലെ ദാസന്റെയും വിജയന്റെയും ചിത്രങ്ങൾ ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ,

‘വെളുത്ത ഇന്നോവയ്ക്ക് സ്റ്റൈൽ കുറഞ്ഞപ്പോൾ കറുത്ത ഇന്നോവ. കറുത്ത ഇന്നോവയ്ക്ക് സ്റ്റൈൽ കുറഞ്ഞപ്പോൾ കാർണിവൽ. ഇനി കാർണിവലിന് സ്റ്റൈൽ കുറയുമ്പോൾ കാരവാൻ. ഹോ, നാട്ടാർക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും നമുക്കങ്ങ് സുഖിക്കണം, അല്ലേ വിജയാ?’.

See also  ആൺസുഹൃത്തിനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റിൽ…..

Leave a Comment