വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംസ്ഥാനത്തിന്റെ മാത്രം നേട്ടമായി അവതരിപ്പിച്ചുവെന്ന ആക്ഷേപവുമായി കേന്ദ്ര സര്‍ക്കാര്‍. കാപെക്‌സ് ഫണ്ടിന് വേണ്ടിയുള്ള അപേക്ഷയുടെ ഫയലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തെ സംസ്ഥാനത്തെ ധനകാര്യ, തുറമുഖ വകുപ്പുകള്‍ തള്ളി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര രൂപ വീതം ചെലവിടുന്നുണ്ടെന്ന് കൃത്യമായി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് തുറമുഖ പദ്ധതിയില്‍ രാഷ്ട്രീയമില്ലെന്നും വിഷയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ നല്‍കുന്ന ഫണ്ടാണ് കാപെക്‌സ് ഫണ്ട്( ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചര്‍). കാപെക്‌സ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റേതായി കൂടി ബ്രാന്‍ഡ് ചെയ്യപ്പെടണമെന്ന പൊതുനിര്‍ദ്ദേശം മുമ്പ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന പദ്ധതിയായി മാത്രം ഉയര്‍ത്തിക്കാട്ടരുതെന്നും കേന്ദ്ര സഹായം കൂടി എടുത്തുപറഞ്ഞാകണം പദ്ധതിയുടെ പ്രചാരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.