കോട്ടയം : ഓഫ്‌ഷോര്‍ ക്യാംപസ് തുടങ്ങാനുള്ള എംജി സര്‍വകലാശാലയുടെ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഖത്തറിലെ ദോഹയില്‍ തുടങ്ങാനായിരുന്നു എംജി സര്‍വകലാശാലയുടെ അപേക്ഷ.
സര്‍വകലാശാലകള്‍ അധികാരപരിധിക്കു പുറത്ത് വിദ്യാഭ്യാസ സ്ഥാപനം നടത്തരുതെന്നാണ് നിയമം. ഈ നിയമമാണ് അനുതി നല്‍കാത്തതിലെ പ്രധാന കാരണം. സര്‍ക്കാരിന്റെയും യുജിസിയുടെയും പ്രത്യേക അനുമതി ലഭിക്കുമെന്ന് സര്‍വകലാശാല പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ 2022 നവംബറില്‍ ഖത്തര്‍ അധികൃതരുമായി സര്‍വകലാശാല പ്രാഥമിക ചര്‍ച്ചകളും നടത്തിയിരുന്നു.
സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതിന് നേരത്തെ തന്നെ യുജിസിയും ധനസഹായം നല്‍കാനാകില്ലെന്ന് അറിയിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ നിന്നു സാവിത്രിബായ് ഫൂലെ പുണെ സര്‍വകലാശാലയുടെ ക്യാംപസ് മാത്രമാണ് ഖത്തറിലുള്ളത്. ഖത്തറിലെ പുതിയ വ്യവസ്ഥകളും എംജിക്കു വിനയായി.