തിരുവനന്തപുരം: അടുത്ത മാസം മുതല്‍ സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിക്കാൻ ഒരുങ്ങുന്നു. ആറ് മാസം മുമ്പാണ് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍ പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി തുടങ്ങി സബ്‌സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് വര്‍ധിക്കുക.
ഏഴ് വര്‍ഷത്തിന് ശേഷമാണ് സബ്‌സിഡി ഇനങ്ങളുടെ വില കൂടുന്നത്.
സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയില്‍ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈക്കോയില്‍ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വര്‍ധനയുണ്ടാകുന്നത്.പതിമൂന്ന് ആവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം അനുമതി നല്‍കി.