കേരള കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ മെമ്പർഷിപ്പ് ക്യാമ്പയിൻ കാറളത്ത് നടത്തി. കർഷക സംഘം തൃശൂർ ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. “എല്ലാവരും കൃഷിക്കാരാവുക, എല്ലായിടത്തും കൃഷി ചെയ്യുക” എന്ന മുദ്രാവാക്യമുയർത്തി 2024ലെ കർഷക സംഘം മെമ്പർഷിപ്പ് അംഗത്വ വിതരണത്തിന്റെ ഏരിയാതല ഉദ്ഘാടനമാണ് കാറളം സെന്ററിൽ സംഘടിപ്പിച്ചത്.

മേഖലാ പ്രസിഡന്റ് കെ കെ ഷൈജു അദ്ധ്യക്ഷത വഹിച്ചു. ടി ജി ശങ്കരനാരായണൻ, എ വി അജയൻ, പി വി ഹരിദാസ്, വി എൻ ഉണ്ണികൃഷ്ണൻ, ചിന്ത സുഭാഷ് എന്നിവർ സംസാരിച്ചു.

Leave a Comment