നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. തിങ്കളാഴ്ച രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനം ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15ന് ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരണം നടത്തും. പ്രസിഡന്‍റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും അവതരിപ്പിക്കും. വൈകീട്ട് 6.30ന് രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും രാത്രി ഒമ്പതുമുതൽ കഥകളിയും നടക്കും.ചൊവ്വാഴ്ച രാവിലെ 10.45ന് ജയന്തി സമ്മേളനം മുൻ രാജ്യസഭ അംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും.