അംബേദ്കർ പാലം യാഥാർത്ഥ്യമായി; വെള്ളിയാഴ്ച നാടിനു സമർപ്പിക്കും

Written by Taniniram1

Published on:

പട്ടിക്കാട്: മൈലാട്ടുംപാറയിൽ മണലിപ്പുഴയ്ക്കു കുറുകെ നിർമ്മാണം പൂർത്തീകരിച്ച അംബേദ്ക്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ജനുവരി 5ന് റവന്യൂ-ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചെലവിൽ 46 മീറ്റർ നീളത്തിലും അഞ്ചര മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ പീച്ചി ഡാമിലൂടെ ചുറ്റി പോകാതെ തന്നെ പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിക്ക് മുന്നിലെ റോഡിലൂടെ മൈലാട്ടുംപാറയിലേക്ക് എത്തിച്ചേരാൻ കഴിയും.

പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. അപ്രോച്ച് റോഡിനും പാലത്തിനും വേണ്ടി സൗജന്യമായി ഭൂമി വിട്ടു നൽകിയവരെ ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ജിനേഷ് പീച്ചി, കൺവീനർ സ്വപ്ന രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

See also  തമിഴ്‌നാട്ടിലെത്തി ഗുലാബ് ജാമുൻ ആസ്വദിച്ച് രാഹുൽ ഗാന്ധി…

Leave a Comment