Written by Taniniram Desk

Published on:

തൃശ്ശൂർ: എൻ.എഫ്.ടി.സിയക്കെതിരെ വ്യാജ പരാതി നൽകിയ വി.വി.പി നായർ വെട്ടിൽ ! ഇയാൾ പണ്ട് സ്ഥാപനത്തിൻ്റെ ഭാഗമായിരുന്നു. ഇത് മറയാക്കി നിക്ഷേപകരെ ആശങ്കയിലാക്കി സ്ഥാപനത്തെ ഏതുവിധേനയും തകർക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. ഗോവയിലെ രഹസ്യ കേന്ദ്രത്തിലിരുന്ന് തൃശ്ശൂരിലെ ഒരു ഗൂഡ സംഘത്തെ വിലയ്ക്കെടുത്തു വളരെ നാളായി ഭീഷണി തുടരുകയായിരുന്നു. സ്ഥാപനത്തിൻ്റെ ആസ്തിയിൽ കയ്യിട്ടുവാരാനുള്ള നീക്കത്തിനെതിരെ സൗത്ത് ഇന്ത്യൻ ചെയർമാൻ മനോജ് കുമാർ പി.കെ നിലപാടെടുത്തതോടെയാണ് ഇയാൾ കള്ള പാരാതികൾ അയച്ചു സ്ഥാപനത്തെ തകർക്കാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയത്.

കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ എൻ എഫ് ടി സി യുടെ ചെയർമാനായിരുന്ന വി വി പി നായർ ഇപ്പോൾ ആ സ്ഥാനത്തില്ലെന്നു മാനേജിങ് ഡയറക്ടർ രാം നരേഷ് താക്കൂർ അറിയിച്ചു. ഒരു വര്ഷം മുൻപ് സ്ഥാപനം നിയമ നടപടി നേരിട്ടതോടെ ഈ സ്ഥാനത്ത് തുടരാ നാകില്ലെന്നു നിർദേശം വന്നതാണ്. അതോടെ പുറത്തായി. നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് നേരെ വി വി പി നായർ വ്യാജ പ്രചാരണം നടത്തുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


2021 മാർച്ച് 21 നു ആര്ബിട്രേഷനിൽ ആയതോടെ ഡയറക്ടർ ബോർഡും ചെയർമാനും ഇല്ലാതായി. ഇപ്പോൾ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ് ഭരണം. ഇക്കാര്യം കാണിച്ച്‌ മാനേജിങ് ഡയറക്ടർ രേഖയും പുറത്തിറക്കിയിട്ടുണ്ട്. നിയമാവലി പ്രകാരം സ്ഥാപനത്തിന് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ അവകാശമുണ്ട്. അതുപ്രകാരമാണ് നിക്ഷേപം സ്വീകരിക്കുന്നത്. ആവശ്യത്തിന് റിസേർവ് ഫണ്ട് ഉള്ളതിനാൽ ഏതുസമയത്തും തിരികെ നല്കാനാകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

See also  ഷഹ്നയുടെ ദുരൂഹ മരണം; പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ.

Leave a Comment