‘അ​മൃ​ത്’: 13.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ നടപ്പാക്കാനൊരുങ്ങി ഇരിങ്ങാലക്കുട ന​ഗരസഭ

Written by Taniniram1

Published on:

ഇ​രി​ങ്ങാ​ല​ക്കു​ട: കുടിവെള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനും ശുദ്ധജല കണക്ഷനുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള ‘അ​മൃ​ത്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 13.5 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഇരിങ്ങാലക്കുട ന​ഗരസഭ. നാല് ഭാ​ഗങ്ങളായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

ന​ഗ​ര​സ​ഭ​യി​ലെ 23, 32 വാ​ർ​ഡു​ക​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന 1.68 കോടിയുടെ പദ്ധതിയാണ് ആദ്യത്തേത്. പദ്ധതിയുടെ ഭാ​ഗമായി പഴയ പൈപ്പുകൾ മാറ്റുന്നതോടൊപ്പം രണ്ട് വാർഡുകളിലായി 200 കണക്ഷനുകൾ നൽകുകയും ചെയ്യും. കുടിവെള്ള ക്ഷാമം നേരിടുന്ന സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലേക്കും സബ് ജയിലിലേക്കും വെള്ളമെത്തിക്കും.

ന​ഗരസഭയുടെ, 2 വാ​ർ​ഡു​ക​ളി​ലാ​യി വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ക​യും 200 കണക്ഷനുകൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് രണ്ടാമത്തേത്. 84 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ നീട്ടുന്നതും കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റുന്നതുമാണ് മൂന്നാമത്തെ പദ്ധതി. 7.9 കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക.

മ​ങ്ങാ​ടി​ക്കു​ന്നി​ൽ​നി​ന്ന് ച​ന്ത​ക്കു​ന്ന് വ​രെ പ​മ്പി​ങ് മെ​യി​ൻ വ​ലി​ക്ക​ലും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ പു​തി​യ ടാ​ങ്ക് നി​ർ​മാ​ണ​വും നൂ​റ് ക​ണ​ക്ഷ​ൻ ന​ൽ​ക​ലും ല​ക്ഷ്യ​മി​ട്ടു​ള്ള നാ​ലാ​മ​ത്തെ പ​ദ്ധ​തി​ക്കാ​യി ചി​ല​വ​ഴി​ക്കു​ന്ന​ത് 3.23 കോ​ടി രൂ​പ​യാ​ണ്.

See also  വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു….

Leave a Comment