Sunday, June 8, 2025

ജ്വല്ലറി മോഷണം; ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Must read

- Advertisement -

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ജ്വല്ലറിയിൽ നിന്ന് 54 പവൻ സ്വർണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയ ജ്വല്ലറി ജീവനക്കാരായ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. ജ്വല്ലറി ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാർത്താണ്ഡം പോലീസ് പിടികൂടിയത്

ജ്വല്ലറി 50ലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ കുറവാണെന്ന് മാനേജരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് മനോജർ സ്ഥാപനത്തിലെ ജീവനക്കാർ അറിയാതെ സ്വർണ്ണാഭരണങ്ങൾ പരിശോധിച്ചപ്പോൾ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായി.

See also  ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച ഗർഭിണി ഗേറ്റിനടുത്ത് എത്തിയപ്പോൾ പ്രസവിച്ചു….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article