കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

Written by Taniniram Desk

Published on:

സുല്‍ത്താന്‍ ബത്തേരി: കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിപ്പെടുത്തി അഗ്നിരക്ഷാസേന. അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷിച്ചത്. ബത്തേരി ആണ്ടൂര് അമ്പലക്കുന്നു സ്വദേശിയായ യുവാവ് ആണ് പുലര്‍ചെ 1.30 മണിയോട് കൂടി കൊക്കയിലേക്ക് വീണത്. വിവരം അറിഞ്ഞെത്തിയ സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ സേന മലയുടെ അടിയില്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയാണ് യുവാവിനെ കണ്ടെത്തിയത്.

അസി. സ്റ്റേഷന്‍ ഓഫീസമാരായ എന്‍ വി ഷാജി, എം കെ സത്യപാലന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസമാരായ എം വി ഷാജി, മാര്‍ട്ടിന്‍ പി ജെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിജു കെ എ, കെ സി സെന്തില്‍,എ ബി സതീഷ്, അനുറാം പി ഡി, ഹോം ഗാര്‍ഡുമാരായ ഫിലിപ്പ്, ഷാജന്‍, രാരിച്ചന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

യുവാവിനെ ഉടന്‍ തന്നെ സുല്‍ത്താന്‍ ബത്തേരി താലൂക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Related News

Related News

Leave a Comment