പുതുവർഷത്തിൽ മാറ്റമില്ലാതെ സ്വർണവില

Written by Taniniram1

Published on:

സംസ്ഥാനത്ത് പുതുവർഷാരംഭത്തിൽ മാറ്റമില്ലാതെ സ്വർണവില. ഡിസംബർ അവസാനം വിൽപ്പന നടന്ന 46,840 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,855 രൂപ.

ഡിസംബർ 28ന് സ്വർണവില 47,120 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് കുറിച്ചിരുന്നു. തൊട്ടടുത്ത ദിവസം 280 രൂപ കുറഞ്ഞ് 46,840 രൂപയിലെത്തിയ സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

Leave a Comment