ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസം കൊടും തണുപ്പിന് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ വീണ്ടും വായുനിലവാര സൂചിക 400ന് മുകളിലെത്തി. കുറഞ്ഞ ശരാശരി താപനില 11 ഡിഗ്രിയില്‍ തുടരുകയാണ്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.
മൂടല്‍ മഞ്ഞ് റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. മണിക്കൂറുകളാണ് വിമാനങ്ങളും ട്രെയിനുകളും വൈകുന്നത്. ആവശ്യത്തിന് വെള്ളവും ശുചിമുറി സൗകര്യവും ഭക്ഷണവുമില്ലാതെ യാത്രക്കാര്‍ ട്രെയിനില്‍ ദുരിതത്തിലായി.