തൊയ്ബ മുന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു.

Written by Taniniram Desk

Published on:

പാകിസ്താനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ലഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്.

ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. പാകിസ്താനിൽ നിരവധി ഇന്ത്യാവിരുദ്ധ പ്രസം​ഗങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. 2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. 2023 ഒക്ടോബറില്‍ പഠാന്‍കോട്ട്‌ ആക്രണണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനിൽ വെച്ചായിരുന്നു ഇയാളും കൊല്ലപ്പെട്ടത്. സെപ്റ്റംബറില്‍ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍മാരില്‍ ഒരാളായ അബു ഘാസിമും അജ്ഞാതന്റെ വെടിയേറ്റ് കൊലപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലെ ഒരു പള്ളിയില്‍ വെച്ച് പോയിന്റ് ബ്ലാങ്കില്‍ ഖാസിമിന് വെടിയേല്‍ക്കുകയായിരുന്നു.

See also  വനിതാ പൈലറ്റ് ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ കയറ്റാതെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്…

Leave a Comment