കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയ പേര്; സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു

Written by Taniniram Desk

Published on:

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ സാറ്റലൈറ്റ് (ഉപഗ്രഹ) സ്റ്റേഷനുകൾ ആക്കി പുതിയ പേര് നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.

കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി മുതൽ തിരുവനന്തപുരം നോർത്ത് എന്നും, നേമം റയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്ന പേരിലും മാറും. ഉത്തരേന്ത്യൻ യാത്രക്കാർക്ക് തിരുവനന്തപുരം സെൻട്രൽ ടിക്കറ്റ് കിട്ടാതെ വരുമ്പോൾ കൊച്ചുവേളി എന്നത് തിരുവനന്തപുരത്ത് തന്നെ ഉള്ള സ്റ്റേഷൻ ആണ് എന്നത് അറിയാതെ പോകുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് കൂടെ ആണ് പേരുമാറ്റം

Related News

Related News

Leave a Comment