Thursday, June 19, 2025

പുതുവത്സര ആഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണങ്ങൾ

Must read

- Advertisement -

എറണാകുളം : ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊച്ചി പോലീസ്. ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു.വൈകീട്ട് ഏഴ് മണിക്ക് ശേഷം റോ റോ സർവീസും ഉണ്ടായിരിക്കില്ല. രാത്രി 12 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് മടങ്ങാൻ ബസ് സർവീസ് ഉണ്ടാകും എന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണ് കണക്ക്. തിരക്കിൽപ്പെട്ട് 200 -ൽ അധികം പേർ ആശുപത്രിയിൽ ചികിത്സ തേടി. പോലീസുകാർക്കുൾപ്പടെ നിരവധിയാളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്യുകയുണ്ടായിരുന്നു

See also  എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article