വയോധികനായ വ്യാപാരിയുടെ കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കാന്‍ പ്രത്യേക സംഘം

Written by Taniniram Desk

Published on:

പത്തനംതിട്ട : പത്തനംതിട്ടയിലെ മൈലപ്രയില്‍ വയോധികനായ വ്യാപാരിയുടെ കൊലപാതകത്തില്‍ വന്‍ ആസൂത്രണം നടന്നതായി പോലീസ് നിഗമനം. അതുകൊണ്ട് തന്നെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന ജോര്‍ജ്ജ് ഉണ്ണിയാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെ ഉണ്ടായ കൊലപാതകം എന്നാണ് പോലീസ് നിഗമനം. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് ജോര്‍ജ് ഉണ്ണിയുടെ മൃതദഹേം കടയ്ക്കുള്ളില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും കാണാതായിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ലെന്ന് പോലീസ് പരിശോധനയിലും വ്യക്തമായി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ മറ്റു വിശദാംശങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

See also  ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ഡോക്ടർക്കെതിരെ പരാതി…

Related News

Related News

Leave a Comment