കാഴ്ച നഷ്ടപ്പെട്ട പാട്ടെഴുത്തുകാരന്റെ ആഗ്രഹം സാഫല്യമാകുന്നു.

Written by Taniniram Desk

Published on:

എരുമപ്പെട്ടി: പാട്ട് എഴുത്തുകാരനായ കാഴ്ച നഷ്ടപ്പെട്ട നാരായണൻ കല്ലേകാടിന്റെ വളരെ നാളത്തെ അന്തിയുറങ്ങാനുള്ള സ്വപ്നം സാഫല്യമാകാൻ ഇന്ന് വീടിന്റെ കട്ടില വെപ്പ് നടത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പെരുമ്പിലാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഭിന്ന വൈഭവ വികസന വേദിയാണ് ,ഫാദർ ഡേവീസ് ചിറമ്മൽ സൗജന്യമായി നൽകിയ സ്ഥലത്ത് സുമനസുകളേയും, ലൈഫ് ഭവന പദ്ധതിയേയും സഹകരിപ്പിച്ചു കൊണ്ട് കാഞ്ഞിരകോട് കൊരട്ടിയാംകുന്ന് കോളനി സമീപത്തായി ഭവന നിർമ്മാണം നടത്തുന്നത്.
സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം കട്ടല വെപ്പ് കർമ്മം നിർവ്വഹിച്ചു. വികസനവേദി രക്ഷാധികാരി ഷിജു കോട്ടോൽ, കാരുണ്യ പ്രവർത്തകൻ തമ്പാൻ ദാസ്, സമിതി സെക്രട്ടറി ലൈല ഷാജി, എം.വി. സിന്ധു, പി.ഷാജി എന്നിവർ സന്നിഹിതരായിരുന്നു.

See also  കറുത്ത ഷർട്ട് വിനയായി….

Related News

Related News

Leave a Comment