- Advertisement -
തൃശ്ശൂർ : ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ നിഷ എം ദാസ്, ആർ എം ഒ ഡോക്ടർ എ എം രൺധീപ് എന്നിവർ തൽസ്ഥാനത്ത് നിന്നും രാജിവച്ചു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രണ്ടു വ്യക്തികളാണ് രാജിവെച്ചു ഒഴിയുന്നത്. പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായിരുന്ന, ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിച്ചിരുന്ന ആശുപത്രി കെട്ടിടം, അർദ്ധരാത്രി അനധികൃതമായി പൊളിച്ചു നീക്കിയത് വിവാദം ഉണ്ടാക്കിയിരുന്നു. രാജിക്കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ബി ഷീലയ്ക്ക് കൈമാറി.