Friday, April 4, 2025

മാത്യു കുഴൽനാടൻ കെപിസിസി താൽക്കാലിക അധ്യക്ഷ സ്ഥാനത്തേക്ക്

Must read

- Advertisement -

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിത്സാർത്ഥം അമേരിക്കയിലേക്ക് ഈ മാസം യാത്ര തിരിക്കുമ്പോൾ പകരം ചുമതല യുവ എംഎൽഎയും അഭിഭാഷകനും ആയ മാത്യു കുഴൽനാടനെ നൽകുവാൻ സാധ്യത. കെ സുധാകരന്റെ വാൽസല്യ ശിഷ്യനും കേരളത്തിൽ നിലവിൽ പിണറായിയെ നേർക്ക് നേർ വെല്ലുവിളിക്കുന്ന എംഎൽഎയും എന്ന നിലയിൽ കെ സുധാകരന് ശേഷം മാത്യു കുഴൽനാടൻ എംഎൽഎ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്നാണ് കെ സുധാകരന്റെ ആഗ്രഹം.

ശ്രീ മാത്യു കുഴൽനാടൻ വളരെ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട് തന്റെ രക്ഷകർത്താവ് സ്ഥാനത്തു നിന്നുകൊണ്ട് തന്റെ നിയമപഠന കാലത്ത് SFI CITU ഗുണ്ടകളിൽ നിന്നും തന്നെ സംരക്ഷിച്ച് അന്നത്തെ കണ്ണൂർ എംഎൽഎ ആയിരുന്ന കെ സുധാകരനായിരുന്ന് എന്ന് കെ സുധാകരനും മാത്യു കുഴൽനടാനും വയലാർ രവിയുടെ ശിഷ്യഗണത്തിൽ പെട്ടവരാണ് വയലാർ രവിക്കൊപ്പം നിന്ന് കോൺഗ്രസ്സിന് വേണ്ടി പ്രവർത്തിച്ചത് കേസ് കെ സുധാകരൻ ആയിരുന്നു യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും വേണ്ടി പ്രവർത്തിച്ചത് മാത്യു കുഴൽനാടനുമായിരുന്നു.

വർഷങ്ങളായി തന്റെ ഒപ്പം പ്രവർത്തിച്ച തന്റെ ഏറ്റവും പ്രിയപ്പെട്ട യുവ നേതാക്കന്മാരിൽ പ്രധാനിയാണ് മാത്യു കുഴൽനാടൻ എന്നതുകൊണ്ട് കെ സുധാകരൻ മനസ്സിൽ കുഴൽനടനെയാണ് പിൻഗാമിയായി കാണുന്നത് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഉമ്മൻചാണ്ടിയുടെയും പിടി തോമസിനെയും മരണത്തിനുശേഷം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇടയിൽ നിന്നും ഒരു നേതാവ് വേണമെന്നതുകൊണ്ട് മാത്യു കുഴൽനാടൻ ആ സ്ഥാനത്തേക്ക് വരണം എന്നാണ് കെ സുധാകരൻ ആഗ്രഹിക്കുന്നത്

മാത്രമല്ല പിണറായിയെ വെല്ലുവിളിക്കുന്ന മാത്യു കുഴൽ നാടൻ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ 2023 അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് പാർട്ടിക്ക് അതീതമായി പൊതുജനങ്ങളിൽ നിന്നുള്ള പിന്തുണ ഈ അടുത്ത് കാലത്തായി വർധിച്ചിട്ടുണ്ട് യുവാക്കളെയും പ്രൊഫഷണലുകളെയും പൊതുജനങ്ങളെയും ഒരുപോലെ ആകർഷിക്കുവാൻ കഴിവുള്ള കോൺഗ്രസിന്റെ ചുരുക്കം മുഖങ്ങളിൽ ഒന്നാണ് മാത്യു കുഴൽ നടൻ എന്നതുകൊണ്ട് കെസി വേണുഗോപാലും മാത്യുവിനെ പിന്തുണയ്ക്കുന്നതിനാണ് സാധ്യത.

യുഡിഎഫ് അണികളിൽ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും മാത്യു കുഴൽനാടാന് ഉണ്ട് മുസ്ലിം ലീഗിന്റെയും ആർഎസ്പിയുടെയും കേരള കോൺഗ്രസിന്റെയും പിന്തുണ മാത്യുക്കുഴൽ നാടന് ലഭ്യമാകുന്നുണ്ട് ഇതൊക്കെ കണക്ക് എടുത്ത് കെ സുധാകരൻ തന്റെ പിൻഗാമിയായി മാത്യു കുഴൽനാടനെ ഉയർത്തിക്കൊണ്ടു വരുവാൻ ഉള്ള സാധ്യത വളരെ വലുതാണ്

See also  കുഞ്ഞു കുളിമുറിയിലെ തൊട്ടിയിൽ ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article