തിരുവനന്തപുരം: സംസ്ഥാനത്ത് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനായുള്ള നിബന്ധനകളും നിർദേശങ്ങളും പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. തലപ്പൊക്ക മത്സരം പോലെയുള്ള ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്ന സാഹചര്യങ്ങൾ മുന്നിൽ കണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനായുള്ള നിബന്ധനകള്‍ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനുമുമ്പും ഹാജരാക്കണം.
മൃഗസംരക്ഷണ – വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാന്‍ പാടില്ല.