ഇ​രു​മ്പ് യു​ഗ​ത്തി​ലെ പുരാവസ്തുക്കൾ ക​ണ്ടെ​ത്തി

Written by Taniniram Desk

Published on:

മ​സ്ക​ത്ത്: തെ​ക്ക​ൻ ബാ​ത്തി​ന വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ മ​ആ​വി​ൽ 4500 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പൈ​തൃ​ക – ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​റ്റാ​ലി​യ​ൻ ഗ​വേ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​ര്യ​വേ​ക്ഷണ​ത്തി​ലാ​ണ് ഇ​രു​മ്പ് യു​ഗ​കാ​ല​ത്ത് ജീ​വി​ച്ച​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​മ്പ് യു​ഗ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ജീ​വി​ച്ചി​രു​ന്ന​തി​നും അ​വ​രു​ടെ സം​സ്കാ​രം ഏ​റെ മ​ഹ​നീ​യ​മാ​യി​രു​ന്ന​തി​നും പ്ര​ധാ​ന തെ​ളി​വാ​ണി​ത്.

പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ ഉ​ത്ഖ​ന​ന​ത്തി​ൽ നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ൺ പാ​ത്ര​ങ്ങ​ൾ, വെ​ള്ള ജ​പ​മാ​ല​ക​ൾ, ക​ല്ലു കൊ​ണ്ടു​ണ്ടാ​ക്കി​യ ജ​പ​മാ​ല​ക​ൾ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ഇ​തെ​ല്ലാം ഇ​രു​മ്പ് യു​ഗ​ത്തി​ലു​ള്ള​താ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പു​രാ​ത​ന​കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ൽ ജീ​വി​ച്ച​വ​രു​ടെ അ​വ​ശി​ഷ്ഠ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും അ​വ​രു​ടെ ജീ​വി​ത രീ​തി അ​ടു​ത്ത​റി​യാ​നു​മാ​ണ് ഈ ​ഗ​വേ​ഷ​ണ​ങ്ങ​ളും കു​ഴി​ച്ചെ​ടു​ക്ക​ലു​ക​ളും ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പ​ര്യ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന ഇ​ത്ത​രം ക​ണ്ടെ​ത്ത​ലു​ക​ൾ വി​ലാ​യ​ത്തി​ന്റെ ടൂ​റി​സം സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ഇ​ത്ത​രം പു​രാ​ത​ന​കാ​ല വ​സ്തു​ക്ക​ൾ ക​ണാ​ൻ നി​ര​വ​ധി പേ​രെത്തു​ക​യും ചെ​യ്യും. ഒ​മാ​ൻ പൊ​തു​വെ പ​ഴ​യ കാ​ല ശേ​ഷി​പ്പു​ക​ൾ​ക്കും ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ​ക്കും ഏ​റെ പ്ര​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ്.

പു​രാ​ത​ന കാ​ല​ത്തെ നി​ര​വ​ധി കോ​ട്ട​ക​ളും, ഫ​ല​ജു​ക​ളും മ​സ്ജി​ദു​ക​ളും വീ​ടു​ക​ളും ഒ​മാ​നി​ലു​ണ്ട്. ഇ​വ സം​ര​ക്ഷി​ക്കു​ന്ന​തി​ലും പു​തു​ക്കി പ​ണി​യു​ന്ന​തി​ലും വ​ൻ പ്ര​ധാ​ന്യ​മാ​ണ് ഒ​മാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം സ്മാ​ര​ക​ങ്ങ​ൾ പു​തു​ക്കി പ​ണി​യു​മ്പോ​ൾ വ​ൻ​തു​ക ചെ​ല​വി​ട്ട് അ​വ​യു​ടെ പ​ഴ​മ ചോ​ർ​ന്നു പോ​വാ​ത്ത രീ​തി​യി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​മാ​നി​ലെ പൊ​തു​ജ​ന​ങ്ങ​ളും ഇ​വ സം​ര​ക്ഷി​ക്കു​ന്ന​തി​ലും കേ​ടു​വ​രാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ലും വ​ലി​യ പ​ങ്കു​വഹി​ക്കു​ന്നു. ഇ​തു കൊ​ണ്ടാ​ണ് ഒ​മാ​നി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പു​രാ​ത​ന കാ​ല​ത്തെ സ്മാ​ര​ക​ങ്ങ​ൾ കേ​ടു​​വ​രാ​തെ നി​ല​കൊ​ള്ളു​ന്ന​ത്.

See also  മലയാളി ഉൾപ്പെടെയുള്ള 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ വധശിക്ഷ ഖത്തർ റദ്ദാക്കി

Related News

Related News

Leave a Comment