കോൺഗ്രസ്സിന്റെ 139-ാം ജന്മദിനം ആഘോഷിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139-ാം ജന്മദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ അബ്ദുൽ ഹഖ്, സാജു പാറേക്കാടൻ, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, എം ആർ ഷാജു, കെ സി ജെയിംസ്, നഗരസഭ കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, ബിജു പോൾ അക്കരക്കാരൻ, തോമസ് തൊകലത്ത്, ജോസഫ് ചാക്കോ, പി എ ഷഹീർ, എ സി സുരേഷ്, അസറുദ്ദീൻ കളക്കാട്ട്, വിനു ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Leave a Comment