പുത്തൻ കടപ്പുറത്ത് കടലാമകൾ മുട്ടയിടാൻ എത്തിത്തുടങ്ങി

Written by Taniniram1

Published on:

ചാവക്കാട്: ചാവക്കാട് പുത്തൻ കടപ്പുറത്ത് കടലാമകൾ മുട്ടയിടാൻ എത്തി. ഈ സീസണിലെ ആദ്യ മുട്ടയിടാൻ രണ്ട് കടലാമകളാണ് പുലർച്ചെ പുത്തൻ കടപ്പുറത്ത് എത്തിയത്. ഈ സീസണിലെ ആദ്യദിനത്തിൽ 270 കടലാമ മുട്ടകളാണ് സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ ശേഖരിച്ചത്. ഓരോ വർഷം കഴിയുമ്പോഴും മുട്ടയിടാൻ എത്തുന്ന കടലാമകളുടെ എണ്ണത്തിൽ വളരെ വർധനയുണ്ടെന്ന് കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് സെയ്ത് മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞവർഷം 134 കടലാമകളാണ് മുട്ടയിടാൻ പുത്തൻ കടപ്പുറത്ത് എത്തിയത്. 45 ദിവസങ്ങൾക്ക് ശേഷം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. കടലാമ മുട്ടകൾ ശേഖരിച്ച് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാൻ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന് സൂര്യ കടലാമ സംരക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു. ഇന്ന് കിട്ടിയ 270 മുട്ടകൾ താൽക്കാലിക ഹാച്ചറിയിലേക്ക് മാറ്റി.

See also  രാമായണ വിചാര സത്രം 27ന്

Related News

Related News

Leave a Comment