Saturday, April 5, 2025

‘സമം ശ്രേഷ്ഠം’: സപ്ത ദിന ക്യാമ്പ് നടത്തി

Must read

- Advertisement -

കൊടകര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ആളൂർ ശ്രീനാരായണ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പോടനുബന്ധിച്ച് ‘സമം ശ്രേഷ്ഠം’ എന്ന പരിപാടി അവതരിപ്പിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറത്ത് സ്വയം തിരിച്ചറിയാനും സഹജീവികളെ അടുത്തറിയാനും ഇത്തരത്തിലുള്ള ക്യാമ്പുകൾ അവസരങ്ങൾ ഒരുക്കുന്നു. കുട്ടികളിൽ സമഭാവനയും സഹവർത്തിത്വവും വളർത്തിയെടുക്കുന്നതിനെ കുറിച്ചും സുരക്ഷിതമായ ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനെ കുറിച്ചും കവയിത്രിയും എഴുത്തുകാരിയുമായ താര അതിയടത്ത് സംസാരിച്ചു. തുടർന്ന് അഡ്വ ഇന്ദു നിഥീഷ് ജെന്റർ പാർലമെന്റ് നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത പി ഫ്രാൻസിസ് നേതൃത്വം നൽകി.

See also  കത്തെഴുതി വച്ച് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article