ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു

Written by Taniniram Desk

Published on:

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് പത്ത്, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ്.

731 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി നല്‍കിയെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. പ്ലസ്ടുവിന് ജനറല്‍ വിഭാഗത്തില്‍ 167 പേര്‍ക്കും ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തില്‍ 146 പേര്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. പത്താം ക്ലാസ് ജനറല്‍ വിഭാഗത്തില്‍ 176 പേര്‍ക്കും, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 242 പേര്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്.

അവാര്‍ഡിന് അര്‍ഹരായവരുടെ വിവരങ്ങള്‍ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497281896 എന്ന നമ്പരില്‍ ബന്ധപ്പെടുക.

See also  ഉപതിരഞ്ഞെടുപ്പ്: സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

Leave a Comment