Saturday, April 5, 2025

പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

Must read

- Advertisement -

തിരുവനന്തപുരം: പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു.51 വയസ്സായിരുന്നു. അന്ത്യം തിരുവനന്തപുരത്ത്.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം.

3 പതിറ്റാണ്ട് നാടകരംഗത്ത് നിറഞ്ഞ് നിന്ന പ്രശാന്ത് മോഹൻലാലും മുകേഷും അഭിനയിച്ച ഛായമുഖി അടക്കം നിരവധി ഹിറ്റ് നാടകങ്ങൾ മലയാളത്തിന് സമ്മാനിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിലായ അദ്ദേഹത്തെ രാവിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മോഹൻലാലിനെ നായകനാക്കി ഛായാമുഖി അടക്കം ഒട്ടേറെ നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. 30 വര്ഷകാലത്തോളം ഇന്ത്യൻ തിയേറ്റർ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. വളരെ ചെറിയ പ്രായം മുതൽ തന്നെ നാടകങ്ങൾ എഴുതി തുടങ്ങിയിരുന്നു. 2008 ൽ മോഹൻലാലിനെയും മുകേഷിനെയും ഒരുമിപ്പിച്ച് ചെയ്ത ഛായാമുഖി എന്ന നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

മകരധ്വരജൻ, മഹാസാഗരം, മണികർണിക അടക്കം നിരവധി ഹിറ്റ് നാടകങ്ങൾ ഒരുക്കി. നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്റെ നാടകങ്ങൾ, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് കൃതികൾ. ഭാസന്‍റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം വിവിധ ഭാഷകളിൽ സംവിധാനം ചെയ്തു. തിരുവനന്തപുരം വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്.

See also  ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article