മലയാള നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) വ്യാഴാഴ്ച കൊച്ചിയിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം എന്നാണ് റിപ്പോർട്ടുകൾ.
മട്ടാഞ്ചേരിയിൽ ജനിച്ച ഹനീഫ് മിമിക്രി കലാകാരനായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് നാടകരംഗത്തും തിളങ്ങി. കൊച്ചിയിലെ പെർഫോമിംഗ് ആർട്‌സ് പഠന കേന്ദ്രമായ കലാഭവനിൽ ചേർന്ന് മിമിക്രി ട്രൂപ്പിലെ പ്രമുഖനായി.