അതിശൈത്യം: ഡൽഹിയിൽ ട്രെയിൻ, വിമാന സർവീസുകൾ പ്രതിസന്ധിയിൽ

Written by Taniniram1

Published on:

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു. താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടൽ മഞ്ഞിനെ തുടർന്ന് 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡല്‍ഹിയില്‍ വൈകിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെ സഫ്ദര്‍ജങ് മേഖലയില്‍ ദൃശ്യത 50 മീറ്ററായി. അതേസമയം, ഡല്‍ഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും ദൃശ്യത 25 മീറ്ററായിരുന്നു. ദൃശ്യത പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഡല്‍ഹി കൂടാതൈ ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, പടിഞ്ഞാറന്‍ രാജസ്ഥാനിലെ മേഖലകള്‍ എന്നിവിടങ്ങളില്‍ പൂജ്യം മുതല്‍ 25 മീറ്റര്‍വരെയാണ് ദൃശ്യതാനിരക്ക്.

ശീതതരംഗം നിലനില്‍ക്കുന്നതിനാല്‍ താപനില ആറ് ഡിഗ്രിയില്‍ തന്നെ തുടര്‍ന്നേക്കും. നിലവിലെ സാഹചര്യത്തില്‍ താപനില 21 ഡിഗ്രിക്ക് മുകളിലേക്ക് കടക്കാന്‍ സാധ്യതയില്ല.

See also  തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി

Leave a Comment