പിള്ളേര് താലപ്പൊലി: ജനുവരി ആറിന് ഗുരുവായൂർ ക്ഷേത്രം നേരത്തെ അടയ്ക്കും

Written by Taniniram1

Published on:

ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരു താലപ്പൊലി നടക്കുന്നതിനാൽ ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തേ ശ്രീലകം അടയ്ക്കും. ഉച്ചപ്പൂജ നേരത്തേ നടത്തി 11.30-ന് നടയടച്ചാൽ മൂന്നരയ്ക്കുശേഷമേ തുറക്കൂ. ശ്രീകോവിൽ അടഞ്ഞുകിടക്കുന്ന നേരം ചോറൂൺ, തുലാഭാരം, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല. ഗുരുവായൂരപ്പന്റെ ശ്രീലകം അടച്ചാൽ 12-ന് പഞ്ചവാദ്യ അകമ്പടിയിൽ ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രിയും ശ്രീകോവിൽ 9.30-ന് നേരത്തേ അടയ്ക്കും.

Leave a Comment