പാലക്കാട്: ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കും, സൃഷ്ടിപ്പിന്റെ ദൃഷ്ടാന്തങ്ങൾക്കും കോട്ടം വരാതിരിക്കാൻ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
ബെസ്റ്റ് ഡീഡ് അന്താരാഷ്ട്ര പുനരധിവാസ സംഘടന മംഗലാംകുന്ന് ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിൽ സംഘടിപ്പിച്ച വൈദ്യഗവേഷണവും, വൈകല്യവും എന്ന ശാസ്ത്ര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സുരേഷ് കെ. ഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചുണ്ടലത്ത്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, അമ്മ സൊസൈറ്റി പ്രസിഡന്റ് കുമാരിയമ്മ മ്യൂസിക് തെറാപ്പിസ്റ്റ് ഡോ. കെ.എൻ.ഉസ്മാൻ, തമിഴ്നാട് ഇൻകം ടാക്സ് അസി. കമ്മീഷ്ണർ രുഗ്മിണി ബി കൃഷ്ണൻ, മുൻ പഞ്ചായത്ത് മെമ്പർ കെ.വി.വിജയകുമാരി, ഡോ. മുഹമ്മദ് അലി, ഡോ.കെ.എം. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.