കൊല്‍ക്കത്തയിലും ബ്ലാസ്‌റ്റേഴ്‌സ് തേരോട്ടം; ലീഗില്‍ തലപ്പത്ത്

Written by Taniniram Desk

Published on:

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം തുടരുന്നു. ഇന്നലെ കൊല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിക്കുകയായിരുന്നു. ദിമിത്രസ് ദിയമെന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് ലീഗില്‍ ഒന്നാമത് എത്തി.

എവേ ഗ്രൗണ്ട് മത്സരം ആയിട്ടും ബ്ലാസ്‌റ്റേഴ്‌സിന് കളിയുലടനീളം സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് 26 പോയിന്റുമായി ലീഗില്‍ ഒന്നാമത് എത്തി. 19 പോയിന്റുള്ള മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്താണ്.

Leave a Comment