തൃശൂർ: തിരുവനന്തപുരം നിയമ കലാലയത്തിന്റെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട അപർണ്ണയെ മണ്ണുത്തിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ അനുമോദിച്ചു. തിരുവനന്തപുരം ഗവ ലോ കോളേജ് യൂണിയനെ നയിക്കാൻ ആദ്യമായി തലപ്പത്തൊരു പെൺകുട്ടിയെത്തുമ്പോൾ അത് കെഎസ്യുക്കാരി ആകുന്നതിൽ ഏറെ അഭിമാനമെന്ന് മുൻ എംഎൽഎ എം പി വിൻസന്റ് പറഞ്ഞു
അപർണ്ണ തൃശ്ശൂർക്കാരിയാണെന്നതും ഞാൻ എം എൽ എ ആയിരുന്ന ഒല്ലൂർ നിയമസഭ മണ്ഡലത്തിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തുകാരിയാണ് എന്നതും ഇരട്ടിസന്തോഷം നൽകുന്നു. പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി അപർണ കെ പ്രസന്നൻ തിരുവനന്തപുരം നിയമകലാലയത്തിന്റെ ചെയർപേഴ്സൺ ആകുമ്പോൾ കേരളത്തിലെ കലാലയങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു എന്നത് വലിയ പ്രതീക്ഷയും പുത്തനുണർവുമാണ് പ്രസ്ഥാനത്തിന് നൽകുന്നത്. നാളെകളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് മുതൽ കൂട്ടായി മാറാൻ അപർണക്ക് കഴിയട്ടെ എന്നും എംപി വിൻസന്റ് ആശംസിച്ചു.