കുതിച്ചുപായാൻ ആറ് വന്ദേ ഭാരതും, അമൃത് ഭാരതും; രണ്ടെണ്ണം മലയാളികൾക്കും ഗുണം….

Written by Taniniram Desk

Updated on:

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് കരുത്തേകാൻ ആറ് റൂട്ടുകളിലേക്ക് കൂടി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനിലൂടെ നിർവഹിക്കുക. വന്ദേ ഭാരതുകൾക്ക് പുറമെ, രണ്ട് അമൃത് ഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പുതുവർഷത്തിൽ ഈ ട്രെയിനുകൾ പൊതുജനങ്ങളുമായി സർവീസ് നടത്തും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അമൃത് ഭാരതുകളും നിരത്തിലിറങ്ങാൻ പോകുന്നത്. കേരളത്തിലേക്ക് പതിയ സർവീസുകളില്ലെങ്കിലും മലയാളികൾക്ക് പ്രയോജനപ്പെടുന്ന രണ്ട് റൂട്ടുകളും ഈ പട്ടികയിലുണ്ട്.
അയോധ്യ – ആനന്ദ് വിഹാർ, ന്യൂഡൽഹി – കത്ര , അമൃത്സർ – ന്യൂഡൽഹി, കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു – മഡ്ഗാവ്, മുംബൈ – ജൽന റൂട്ടുകളിലാണ് വന്ദേ ഭാരതുകൾ സർവീസ് ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു – മഡ്ഗാവ് റൂട്ടുകൾ മലയാളികൾക്കും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പാലക്കാടുള്ളവർക്ക് കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ വേഗം കൂട്ടാൻ പുതിയ സെമി ഹൈസ്പീഡ് ട്രെയിനിലൂടെ കഴിയും. വടക്കൻ കേരളത്തിലുള്ളവർക്ക് ഗോവ യാത്രയ്ക്ക് ഇനി ആശ്രയിക്കാൻ കഴിയുന്ന ട്രെയിനാണ് മംഗളൂരു – മഡ്ഗാവ് വന്ദേ ഭാരത്

See also  നിലമ്പൂർ- നഞ്ചൻകോട് തുരങ്കത്തിന് സാധ്യത തെളിയുന്നു

Leave a Comment