കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി….

Written by Taniniram Desk

Published on:

മലപ്പുറം: നിയന്ത്രണം വിട്ട കാർ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. കവന്നൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന പുത്തലം സ്വദേശി മുഹമ്മദ് അലി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.

റോഡിൽ നിന്ന് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് പാഞ്ഞു കയറിയ വാഹനം പോർച്ചിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

Related News

Related News

Leave a Comment