സാധാരണ മുപ്പതോ നാൽപ്പതോ കഴിഞ്ഞവർക്കും മാത്രം വരുന്ന ഒന്നാണ് ഹാർട്ട് അറ്റാക്ക് എന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാൽ ഇത് കുട്ടികൾക്കും വരുമോ? വരുമെന്നാണ് പറയപ്പെടുന്നത്. അതിനൊരുദാഹരണമമാണ് ഈയൊരു വാർത്ത. ഈയിടെ കുളിമുറിയിൽ ഒരു പതിനാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഹാർട്ട് അറ്റാക്കായിരുന്നു മരണ കാരണം എന്നാണ്. അതുകൊണ്ട് തന്നെ ഹാർട്ട് അറ്റാക്ക് പ്രായ ലിംഗ ഭേദമന്യേ എല്ലാവർക്കും വരാം. ഹാർട്ട് അറ്റാക്ക് എങ്ങനെയാണ് ഉണ്ടാകുന്നത്.
ഒരാൾക്ക് പ്രായമാകുന്നതനുസരിച്ച് ഹൃദയ ധമനികളിലെ ബ്ലോക്കുകൾ മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ഹൃദയധമനികളിൽ ഉണ്ടാകുന്ന തടസ്സങ്ങളോ മൂലം ഹൃദയസ്പന്ദനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മരണത്തിന് വരെ കാരണമായേക്കാമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നീ രോഗങ്ങളുള്ളവർക്കും ഹാർട്ട് അറ്റാക്ക് ഉണ്ടാകാൻ ചാൻസ് ഏറെയാണ്. പുകവലിയോ മധ്യപാനമോ ഉണ്ടെങ്കിലും അവർക്കും ഹാർട്ട് അറ്റാക്ക് വരാൻ കാരണമാകും.
എന്നാൽ ഈ മുകളിൽ പറഞ്ഞ പ്രശ്നങ്ങളെല്ലാം കുട്ടികൾക്കോ കൗമരപ്രായക്കാർക്കോ വരാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഈ കാരണങ്ങൾ കൊണ്ട് കുട്ടികൾക്ക് ഹാർട്ട് അറ്റാക്ക് വരാനും സാധ്യത കുറവാണ്.
പക്ഷെ കുട്ടികൾക്കും ഹാർട്ട് അറ്റാക്ക് ഉണ്ടാകാം. അതിനാൽ കുട്ടികളുടെ ഹൃദത്തിന്റെ ആരോഗ്യത്തിനായി എന്തെല്ലാം മുൻകരുതൽ എടുക്കാം.
കൃത്യമായ വ്യായാമം, ഭക്ഷണം, ആരോഗ്യകരമായ ശരീരഭാരം കുട്ടികളിൽ നിലനിർത്തുക. കൂടാതെ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കാൻ കുട്ടികളെ ശീലിപ്പിക്കുക. നെഞ്ചുവേദനയോ ശ്വാസതടസ്സമോ വന്നാൽ ഉടൻ തന്നെ കുട്ടികളെ ഡോക്ടറെ കാണിക്കണം. ഇസിജി/ എക്കോകാർഡിയോഗ്രാം എന്നിവ എടുക്കുകയും വേണം. ടെസ്റ്റ് ചെയ്യുമ്പോൾ ഇത് രണ്ടും നോർമലാണെങ്കിൽ കുട്ടിക്ക് കാര്യമായി കുഴപ്പമുണ്ടാികിനിടയില്ല. എന്നാൽ ഈ ടെസ്റ്റുകളിൽ എന്തെങ്കിലും പ്രോബ്ലം കാണുന്നുവെങ്കിൽ കുട്ടിയെ ഒരു കാർഡിയോളജിസ്റ്റിനെ കാണിക്കുകയം വേണം.